“ഒരു സ്ത്രീയെ ഒരു തവണയിൽ കൂടുതൽ ബലാത്സംഗം ചെയ്യാൻ കഴിയില്ല, വേടനെയെന്നല്ല ഏത് പുരുഷനെയാണെങ്കിലും സപ്പോർട്ട് ചെയ്യും”; പ്രിയങ്ക അനൂപ്

','

' ); } ?>

വേടനെതിരായ ലംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടി പ്രിയങ്ക അനൂപ്. ഒരു സ്ത്രീയെ ഒരു തവണയിൽ കൂടുതൽ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നും, ഈ കാര്യത്തിൽ വേടനെയെന്നല്ല ഏത് പുരുഷനെയാണെങ്കിലും താൻ സപ്പോർട്ട് ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. ഓൺലൈൻ മീഡിയകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

“ഞാനും ഒരു സ്ത്രീയാണ്. അത് കൊണ്ട് പറയുകയാണ്, ഒരിക്കലും ഒരു സ്ത്രീയെ ഒരു തവണയിൽ കൂടുതൽ ബലാത്സംഗം ചെയ്യാൻ കഴിയില്ല. ആരാണ് അപ്പോൾ അഞ്ചു തവണ ബലാത്സംഗം ചെയ്തൂന്നൊക്കെ പറഞ്ഞെ. തെറ്റാണത്. അത് കൊണ്ട് ഈ കാര്യത്തിൽ വേടനെയെന്നല്ല ഏത് പുരുഷനെയാണെങ്കിലും ഞാൻ സപ്പോർട്ട് ചെയ്യും.” പ്രിയങ്ക പറഞ്ഞു.

“പറഞ്ഞിട്ടിപ്പം എന്തായി, കേസെവിടെ?. വേടനിപ്പോഴും പാട്ട് പാടുന്നില്ലേ, സ്റ്റേജ് പരിപാടിക്ക് അവനിഷ്ടം പോലെ പ്രേക്ഷകരില്ലേ, അവാർഡ് കിട്ടിയില്ലേ, അതൊക്കെ കഴിവല്ലേ, മറ്റുള്ളവരെ പോലെ അച്ഛനും അമ്മയുമൊക്കെയുള്ള ഒരു സാദാരണ മനുഷ്യനാണ് വേടൻ. അവൻ കടലമ്മയെ വെച്ച് പാട്ടൊക്കെ പാടി ഇത്രയും വലുതായ സ്റ്റേജ്, പ്രേക്ഷകർ ഒക്കെ നേടിയെടുത്ത് വളർന്ന് വന്നത് അവന്റെ അധ്വാനമാണ്.” പ്രിയങ്ക കൂട്ടിച്ചേർത്തു.

വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പിന്നാലെ ലഭിച്ച മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും വലിയ രീതിയിൽ വിവാദത്തിനിടയാക്കിയിരുന്നു.

സ്ത്രീ സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടയിൽ സജി ചെറിയാൻ കോഴിക്കോട് ഒരു വേദിയിൽ വച്ച് വേടന് പോലും അവാർഡ് ലഭിച്ചു എന്ന രീതിയിൽ ഒരു പരാമർശം നടത്തിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഒരു ഗാനരചയിതാവ് അല്ലാഞ്ഞിട്ടു കൂടി വേട ന് അവാർഡ് ലഭിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് സജി ചെറിയാൻ പിന്നീട് തിരുത്തി. കൂടാതെ ആദ്യം സജി ചെറിയാൻ തന്നെ അപമാനിച്ചതിന് തുല്യമാണെന്ന് പറഞ്ഞ് വേടനും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മന്ത്രിയുടെ തിരുത്തൽ എത്തിയതോടെ വേടനും പ്രതികരണം തണുപ്പിച്ചു.