
വിവാഹാഭ്യര്‍ഥന നിരസിച്ച നടി മാല്‍വി മല്‍ഹോത്രയെ സുഹൃത്തും നിര്‍മാതാവുമായ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു.വയറിലും കൈകളിലും കുത്തേറ്റതിനെ തുടര്‍ന്ന് നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാളാണ് താരത്തെ ആക്രമിച്ചത്. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
മുംബൈയിലെ കഫേയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ കാര്‍ തടഞ്ഞുനിര്‍ത്തി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.നടിയെ ആക്രമിച്ച ശേഷം യോഗേഷ് കുമാര്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ഒരുവര്‍ഷത്തോളം നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇതോടെ യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് കഴിഞ്ഞദിവസം നടിയെ കാര്‍ തടഞ്ഞ് ആക്രമിച്ചത്.