കാവേരി തിരിച്ചെത്തുന്നു; സംവിധായികയായി

','

' ); } ?>

ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം കാവേരി തിരിച്ചെത്തുന്നു. പക്ഷെ നടിയായിട്ടല്ല, സംവിധായിക ആയിട്ടാണ് ഇത്തവണത്തെ തിരിച്ചു വരവ്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് കാവേരി അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും കാവേരി അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുത്ത കാവേരി വീണ്ടും തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ്.