റിപബ്ലിക്ക് ടിവിയില്‍ അര്‍ണബ് ഗോസ്വാമിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ് കസ്തൂരിയുടെ ഭക്ഷണം കഴിച്ചക്കുന്ന വീഡിയോ.സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് താരം.
‘ഇത് ആത്മവിശ്വാസത്തിന്റെ കാര്യമേയല്ല. ആവേശത്തോടെ സംസാരിക്കുന്ന അര്‍ണബിനെ കണ്ടുകൊണ്ട് 60 മിനിട്ട് ഞാന്‍ ഇരുന്നു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം തന്നില്ല. അതുകൊണ്ട് ഞാന്‍ പോയി ഭക്ഷണമെടുത്ത് വന്നു. പക്ഷേ, സ്കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല’ എന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം എന്നതായിരുന്നു അര്‍ണബിന്റെ ചര്‍ച്ചാ വിഷയം