കൊറോണ എത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ടിക്ടോക്ക് വീഡിയോ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം ടിക്ടോക്ക് വീഡിയോ ആയി ചാര്‍മി പോസ്റ്റ് ചെയ്യുകയായിരുന്നു.
തമാശ രൂപേണയായിരുന്നു ചാര്‍മി വീഡിയോയില്‍ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓള് ദ ബെസ്റ്റ് കൂട്ടുകാരെ, കൊറോണ ഡല്‍ഹിയിലും തെലങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാര്‍ത്തയിലും ഉണ്ട്. ഓള് ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു’ എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്.
താരത്തിന്റെ ടിക്ടോക്ക് വീഡിയോ വൈറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതോടെ ചാര്‍മി മാപ്പ് പറഞ്ഞ് രംഗത്തെത്തി.
‘നിങ്ങളുടെ എല്ലാ കമന്റുകളും ഞാന്‍ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ പക്വതയില്ലാത്ത പ്രവൃത്തിയായിപ്പോയി. ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും, അതുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല’ എന്ന് ചാര്‍മി ട്വീറ്റ് ചെയ്തു.