ഭാമയ്ക്ക് കൂട്ടായി ഇനി അരുണ്‍ ; വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം..

','

' ); } ?>

മലയാളികളുടെ പ്രിയതാരം ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് അരുണുമൊത്തുള്ള ചിത്രങ്ങളുമായി ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കൂടാതെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ വര്‍ഷങ്ങളായി ദുബായിയില്‍ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍കൂടിയാണിവര്‍. ജനുവരി 30ന് കോട്ടയത്തുവെച്ചാകും വിവാഹം.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്കെത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.