നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജി വെച്ചു.സ്ഥാനം ഒഴിഞ്ഞതായി അറിയിച്ച് സര്‍ക്കാരിന് കത്ത് അയച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.
കേസില്‍ ഇന്ന് വിചാരണ പുനരാരംഭിച്ചിരുന്നു.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചതിന് പിന്നാലെ കേസ് 26ാം തിയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെയും ഇരയുടെയും ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.