കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ

','

' ); } ?>

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്ത് അനുശ്രീ. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗ്ഗീസിന്റെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.

കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം കൊവിഡ് ഭീതി മറന്ന് സെല്‍ഫിയെടുക്കുയായിരുന്നു. ഒട്ടും തന്നെ സാമൂഹ്യ അകലം പാലിക്കാതെ അനുശ്രീ നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.