വീണ്ടും തമിഴ് ചിത്രവുമായി നടി അനശ്വര രാജൻ

','

' ); } ?>

വീണ്ടും തമിഴ് ചിത്രവുമായി നടി അനശ്വര രാജൻ. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൽ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകന്‍ അഭിഷാന്‍ ജീവിന്താണ് നായകനായെത്തുന്നത്. സൗന്ദര്യ രജനീകാന്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. നവാഗതനാ മധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോനിഷ എന്ന കഥാപാത്രമായാണ് അനശ്വരയെത്തുന്നത്. നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിൽ നൽകിയ നടി എന്നാണ് അനശ്വരയുടെ പോസ്റ്ററിൽ അണിയറപ്രവർത്തകർ നൽകിയത്. സീന്‍ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

അനശ്വര ഇതിന് മുൻപ് തമിഴിൽ രാംഗി, തഗ്സ് എന്നീ ചിത്രങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു. അനശ്വരയുടെ ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. തിയേറ്ററിൽ വലിയ പരാജയം നേരിട്ട സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിട്ടും മോശം അഭിപ്രായമാണ് നേടിയത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് അനശ്വര രാജനും മറുപടിയുമായി എത്തിയിരുന്നു. പിന്നീട് സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.