വെബ് സിരീസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോള്‍. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. പുതിയ പ്രൊജക്ടിനെ കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണിത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും’ എന്നാണ് അമല പറഞ്ഞത്. സിനിമയാണോ വെബ് സിരീസ് ആണോ എന്ന് പറഞ്ഞില്ലെങ്കിലും മഹേഷ് ഭട്ട് പാര്‍വീണ്‍ ബാബിയെ കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് താരം ബോളിവുഡിലേക്ക് എത്തുന്നതെന്നാണ് അമലയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. തമിഴില്‍ അതോ അന്ത പറവൈ പോലെ ആണ് അമലയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.
ബോളിവുഡിലെ ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് പാര്‍വീണ്‍ ബാബി. ഒന്നര വര്‍ഷം നീണ്ട കരിയറില്‍ അമിതാഭ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. 1985ഓടെ സിനിമ ഉപേക്ഷിച്ച അവരെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.