10 വർഷങ്ങൾക്ക് ശേഷം സംവിധായകനാകാനൊരുങ്ങി നടൻ എസ് ജെ സൂര്യ ; നിർമ്മാണം ഗോകുലം മൂവീസ്

','

' ); } ?>

10 വർഷങ്ങൾക്ക് ശേഷം “കില്ലർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ സംവിധായകനാകാനൊരുങ്ങി നടൻ എസ് ജെ സൂര്യ. എസ് ജെ സൂര്യ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനും എസ് ജെ സൂര്യ തന്നെയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ എസ് ജെ സൂര്യയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങളാണ്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി