
ട്രാൻജൻഡർ വ്യക്തിയെ ഉൾപ്പെടുത്തിയതിന് സിനിമയുടെ പ്രദർശനം വിലക്കിയതിനെതിരെ പ്രതികരിച്ച് നടൻ സിജു സണ്ണി. ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസ്സ് സൗദിയിലും കുവൈറ്റിലുമാണ് പ്രദർശനം വിലക്കിയത്. വിലക്കും കാരണവും ആദ്യം കേട്ടപ്പോൾ ഞെട്ടലുണ്ടായെന്നാണ് താരത്തിന്റെ പ്രതികരണം.
കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ഈ വാർത്ത ആദ്യം കേട്ടപ്പോൾ ഞെട്ടൽ ഉണ്ടാക്കി.സൗദിയിൽ സിനിമ നിരോധിച്ചതിന് ശേഷമാണ് നമ്മൾ അറിയുന്നത് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് പോലും. ഞങ്ങൾ ഞെട്ടി പോയി. ഒരാളെ അഭിനയിപ്പിച്ചു എന്ന കാരണത്താൽ നിരോധിക്കുന്നു എന്ന് പറയുന്നത്. ഇതൊരു നോർമൽ അംഗനവാടി ടീച്ചർ ക്യാരക്ടർ ആണ് കൊടുത്തിരിക്കുന്നത്. അഭിനയിപ്പിച്ചതിന് സൗദിയിൽ നിരോധിച്ചു കുവൈറ്റിൽ അത്രയും ഭാഗത്തിന്റെ ശബ്ദം പോലും വരാൻ പാടില്ലെന്ന് പറഞ്ഞ് കട്ട് ചെയ്യിപ്പിച്ചു. അത് എന്തൊരു നിയമം ആണെന്ന് തോന്നി, പിന്നെ നിയമങ്ങൾ മാറി വരുന്നുണ്ട് ഇതും പോകെ പോകെ മാറും. ഞാൻ സൗദിയിൽ ഒന്നര വർഷത്തോളം ജോലി ചെയ്തിട്ടുണ്ട് അന്നുള്ള പോലെ അല്ല ഇപ്പോൾ. സൗദി മാറുന്നുണ്ട് ഇനിയും മാറും,’ സിജു സണ്ണി പറഞ്ഞു.
അതേസമയം, തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന മരണമാസ് മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബേസിൽ ജോസഫിന്റെ പ്രകടനം പ്രത്യേകിച്ചും ശ്രദ്ധേയമാക്കപ്പെടുന്നു. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.