നിര്‍മ്മാതാക്കളോട് മാപ്പ് ചോദിച്ച് ഷെയ്ന്‍ നിഗം

','

' ); } ?>

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഏതെങ്കിലും പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഷെയ്ന്‍ ഫെഫ്കയ്ക്കും അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മെയില്‍ അയച്ചു.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഷെയ്‌നിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് നേരത്തേ ഷെയ്ന്‍ ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്നാണ് സംശയമെന്ന ഷെയ്‌നിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഷെയ്ന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്ക’യും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ സംഘടന നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.