നടൻ രവി തേജയുടെ പിതാവ് ഭൂപതിരാജു രാജ​ഗോപാൽ രാജു അന്തരിച്ചു

','

' ); } ?>

തെലുങ്ക് നടൻ രവി തേജയുടെ പിതാവ് ഭൂപതിരാജു രാജ​ഗോപാൽ രാജു (90) അന്തരിച്ചു. ഹൈദരാബാദിലെ രവി തേജയുടെ വസതിയിൽവെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഫാർമസിസ്റ്റായിരുന്നു. തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവി മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. താനും രവി തേജയും ഒന്നിച്ചഭിനയിച്ച വാൾട്ടയർ വീരയ്യ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് രാജ​ഗോപാൽ രാജുവിനെ അവസാനമായി കണ്ടതെന്ന് അദ്ദേഹം കുറിച്ചു.

മകൻ രവി തേജ സൂപ്പർ താരമായിരുന്നിട്ടും രാജ​ഗോപാൽ രാജു ഫാർമസിസ്റ്റ് ജോലി തുടർന്നിരുന്നു. ർമസിസ്റ്റ് ജോലിയുടെ ഭാ​ഗമായി ജയ്പൂർ, ഡൽഹി, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. രാജ്യ ലക്ഷ്മിയാണ് രാജ​ഗോപാൽ രാജുവിന്റെ ഭാര്യ. രവി തേജയെക്കൂടാതെ മറ്റൊരു മകൻ കൂടിയുണ്ട്. മൂന്നാമത്തെ മകനായിരുന്ന ഭരത് രാജു 2017-ലുണ്ടായ കാറപകടത്തിൽ മരിച്ചു.