
മമ്മൂട്ടിക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ രമേശ് പിഷാരടി. കേക്ക് മുറിച്ച് പിഷാരടിയുടെ വായിൽ വെച്ച് കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നടൻ കുഞ്ചാക്കോ ബോബനെയും പിഷാരടി കേക്ക് മുറിക്കുമ്പോള്‍ ഏറെ സന്തോഷത്തോടെ കയ്യടിക്കുന്ന മമ്മൂട്ടിയെയും ചിത്രത്തിൽ കാണാം. “ആയിരം വർണങ്ങൾ കൂടെ വന്നു…അഴകാർന്നോരാടകൾ നെയ്തു തന്നു…ആമാടപെട്ടി തുറന്നു തന്നു….ആകാശം പൂത്തു..”- എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
മമ്മൂട്ടി എവിടെപ്പോയാലും കൂടെ രമേശ് പിഷാരടിയും ഉണ്ടാവാറുള്ളത് കൊണ്ട് പലപ്പോഴും ട്രോളുകൾ രമേഷ് പിഷാരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു രമേഷ് പിഷാരടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പിഷാരടിക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
പാട്രിയറ്റാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.