സ്റ്റണ്ട്മാന്‍ എസ്.എം. രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ച് നടൻ പൃഥ്വിരാജ്.

','

' ); } ?>

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എസ്.എം. രാജു അന്തരിച്ച സംഭവത്തിൽ ആദരാഞ്ജലിയര്‍പ്പിച്ച് നടൻ പൃഥ്വിരാജ്. തന്റെ സോഷ്യൽ മീഡിയ പേജിൽ സ്റ്റോറി പങ്കുവെച്ച് കൊണ്ടാണ് പൃഥ്വിരാജ് ആദരാഞ്ജലിയര്‍പ്പിച്ചത്. രാജുവിന്റെ ചിത്രവും സ്റ്റോറിയിൽ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

‘നിത്യശാന്തി നേരുന്നു, രാജൂ. താങ്കളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ ഒട്ടേറെ മാന്ത്രിക നിമിഷങ്ങള്‍ പിറവിയെടുക്കുമായിരുന്നില്ല. നിങ്ങളെ എക്കാലവും മിസ്സ് ചെയ്യും…’ -പൃഥ്വിരാജ് പറഞ്ഞു.

തമിഴ് നടന്‍ വിശാലാണ് രാജുവിന്റെ മരണം സ്ഥിരീകരിച്ചിരുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിലാണ് അപകടം സംഭവിച്ചത്. സിനിമയിലെ നടനോ സംവിധയകനോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാലിന്റെ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.