മഞ്ജു വാര്യറുടെ കൂടെയൊരു സിനിമയുടെ പ്ലാനിങ്ങിൽ ആണ്, ദൈവം അനുഗ്രഹിച്ചാൽ നടക്കും; നിവിൻ പോളി

','

' ); } ?>

നടി മഞ്ജു വാര്യറും ഒന്നിച്ചൊരു സിനിമയ്ക്കായി പ്ലാനിംഗിലാണെന്ന് വെളിപ്പെടുത്തി നിവിൻ പോളി . കൊട്ടാരക്കര ക്ഷേത്രോത്സവ വേദിയിൽ സംസാരിക്കവെയാണ് നിവിൻ ഈ സൂചന നൽകിയത്. “ഒരുപാട് കാലത്തിന് ശേഷമാണ് മഞ്ജു ചേച്ചിയെ കാണുന്നത്. മെസ്സേജ് അയക്കാറുണ്ടെങ്കിലും അധികം കാണാറില്ല. ഇപ്പോൾ ഒരുമിച്ചൊരു സിനിമയുടെ പ്ലാനിംഗ് നടക്കുകയാണ്. ദൈവം അനുഗ്രഹിച്ചാൽ ഒരുമിച്ചൊരു പടം ചെയ്യാൻ പറ്റും,” നിവിൻ പോളി പറഞ്ഞു. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിവിന്റെ ലുക്കും പ്രകടന ശൈലിയും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട് . “പഴയ ഫോമിലേക്ക് നിവിൻ തിരിച്ചെത്തുന്നു,” എന്നുള്ള ആരാധകരുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ധാരാളമായി വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. വേദിയിൽ നിവിൻ നടത്തിയ മറ്റൊരു പരാമർശവും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. “പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നവർ നമ്മുടെയെല്ലാം ചുറ്റുമുണ്ട്. പക്ഷേ ഭീഷണി മുഴക്കുന്നവരെയും കാണേണ്ടി വരുന്നുണ്ട്. അത്തരം ആളുകളോട് പറയാനുള്ളത്, നല്ല മനസ്സിന് ഉടമകളാവുക എന്നതാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇത്, നിവിൻ പോളിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണമായിരുന്നോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ‘ബേബി ഗേൾ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. “മലയാള സിനിമയിൽ ഒരു പ്രമുഖൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വീണ്ടും ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാകും,” എന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയ്ക്ക് മറുപടിയായി നിവിൻ പറഞ്ഞതാകാം എന്നതാണ് ആരാധകരുടെ സംശയം.

എങ്കിലും മഞ്ജുവും നിവിനും ഒന്നിച്ചെത്തുന്ന സിനിമകളുടെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.