നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ; യുവാവ് കസ്റ്റഡിയില്‍

','

' ); } ?>

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. നടനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂരിലേക്ക് പോകാനായി മാവേലി എക്‌സ്പ്രസ് കാത്ത് നില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇതിനിടെയാണ് നടനുനേരെ വധശ്രമവും അസഭ്യവര്‍ഷവും നടത്തിയത്. ശബ്ദം കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയതിന് ശേഷം കുഞ്ചാക്കോ ബോബന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടന്‍ താമസിക്കുന്ന ഹോട്ടലിലെത്തി മൊഴിയെടുക്കുകയായിരുന്നു.

എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞ പോലീസ് ഞായറാഴ്ച വൈകിട്ടോടെ എറണാകുളം സ്വദേശിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന് പിന്നിലുള്ള കാരണം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.