2024-ലെ മികച്ച സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് നടൻ ജോജു ജോര്‍ജിന്

','

' ); } ?>

2024-ലെ മികച്ച സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ജോജു ജോര്‍ജിന് സമര്‍പ്പിച്ചു. ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ”പണി”എന്ന ചിത്രത്തിന്റെ സംവിധാന മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. ചലച്ചിത്ര നിര്‍മാതാവും, ജെ.സി. ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ. കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരി പട്ടം കരസ്ഥമാക്കി മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ അഫ്‌റിന്‍ ഫാത്തിമയും ചേര്‍ന്നാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

കൊച്ചി ക്രൗണ്‍ പ്ലാസയില്‍വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദ് ഇസ്മായില്‍, നാഷിദ് നൈനാര്‍, ജോഷി എബ്രഹാം, ശ്രുതി എസ്., രഹന നസറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

2024 ഒക്ടോബറിൽ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് “പണി”.കഴിഞ്ഞ ദിവസം ഉർവശിയുടെ നായകനായി ജോജുവെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആശ’ യുടെ പൂജ ചടങ്ങിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേരും ജോജു ജോർജ് പ്രഖ്യാപിച്ചിരുന്നു. “ഡീലക്സ്” എന്നാണ് ചിത്രത്തിന്റെ പേര്. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ടാണ് ചിത്രത്തിന് ആ പേരിട്ടതെന്നും, പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും ജോജു പറയുകയുണ്ടായി.

ഗിരി എന്ന കഥാപാത്രത്തെയാണ് പണിയില്‍ ജോജു അവതരിപ്പിച്ചത്. അഭിനയയാണ് ചിത്രത്തിലേർ നായികയെ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ആയിരുന്നു. കൂടാതെ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.