
സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്.എം. രാജു മരണപെട്ടതിനു പിന്നാലെ ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ. സംവിധായകന്‍ വിക്രം സിങ് ദഹിയയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ബോളിവുഡിലെ 650 മുതല്‍ 700-ഓളം വരുന്ന സ്റ്റണ്ട്മാന്‍മാര്‍ക്കായി ള്‍ അക്ഷയ്കുമാർ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ആരോഗ്യ- അപകട പരിരക്ഷയാണ് ഇതിലൂടെ ഉറപ്പുവരുത്തിയിരിക്കുന്നത്. സെറ്റിലോ പുറത്തോ വെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാല്‍ അഞ്ചരലക്ഷം രൂപവരെ സൗജന്യ ചികിത്സലഭിക്കും’, അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍നിന്ന് നല്‍കും. വിക്രം സിങ് പറഞ്ഞു.
മൂവി സ്റ്റണ്ട് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജാസ് ഖാന്‍ അക്ഷയ്കുമാറിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ‘നിരവധി അംഗങ്ങളെ സഹായിച്ചിട്ടുള്ള പോളിസിക്ക് കഴിഞ്ഞ എട്ടുവര്‍ഷമായി അക്ഷയ് കുമാറിന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഫണ്ട് ചെയ്യുന്നത്. ഇത് സംഘട്ടന കലാകാരന്മാര്‍ക്ക് ശരിക്കും ഗുണം ചെയ്തു’, അജാസ് ഖാന്‍ പറഞ്ഞു.
പാ രഞ്ജിത്ത് ചിത്രം ‘വേട്ടുവ’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജു മരിച്ചത്. നടൻ വിശാലാണ് തന്റെ സമൂഹ മാധ്യമ പേജിലൂടെ ഈ കാര്യം വെളിപ്പെടുത്തിയിരുന്നത്.