“പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ്”; വൈറലായി അജു വർഗീസിന്റെ പുതിയ ചിത്രം.

','

' ); } ?>

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് തന്റെ ഹീറോസെന്ന് നടൻ അജു വർഗീസ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അജുവിന്റെ കുറിപ്പ്. മൂന്നുപേരെയും നടൻ ടാഗ് ചെയ്തിട്ടുമുണ്ട്. ശരീര സംരക്ഷണവുമായി ബന്ധപ്പെട്ട വിനീത് ശ്രീനിവാസന്‍ തന്നോടും നിവിനോടും പറയാറുള്ളതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ അജു പറഞ്ഞിരുന്നു. ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ശരീരത്തെ ഫ്‌ളെക്‌സിബിളായി സൂക്ഷിക്കണമെന്നാണ് വിനീത് നല്‍കിയിരുന്ന നിര്‍ദേശം എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്.

അജു വര്‍ഗീസ് വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയതിനെയും പൃഥ്വി, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതിനെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അഭിനയിച്ച ‘സര്‍വ്വം മായ’ വലിയ വിജയമായതുപോലെ പുതിയ വര്‍ഷത്തില്‍ തുടങ്ങിയ വര്‍ക്കൗട്ടിലും വിജയിക്കാനാകട്ടെ എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.

മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ഏറെ ശ്രദ്ധ നല്‍കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരില്‍ പലരും ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണത്തിനായി മുന്നിട്ട് ഇറങ്ങാറുമുണ്ട്.

സർവ്വം മായയാണ് അജുവിന്റേതായി ഒടുവിലെത്തിയ ചിത്രം. ചിത്രത്തിലെ ജു വര്‍ഗീസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍-അജു കോംബോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ പുറത്തുവന്ന അജുവിന്റെ മൊട്ടയടിച്ച ലുക്കും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ജമ്പന്‍ ലൈവ് ആക്ഷന്‍ ചെയ്യാന്‍ പറ്റിയ ആളാണെന്ന് മനോജ് കെ ജയന്റെ വാസു അണ്ണന്‍ കഥാപാത്രത്തെ ഓര്‍മ വരുന്നു എന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.