കാതൽ പോലൊരു മികച്ച സിനിമയുടെ പട്ടികയിലാണ് ആഭ്യന്തര കുറ്റവാളിയും പെടുന്നത്; ജഗദീഷ്

','

' ); } ?>

കാതൽ പോലൊരു മികച്ച സിനിമയുടെ പട്ടികയിലാണ് ആഭ്യന്തര കുറ്റവാളിയും പെടുന്നത്, അത് കൊണ്ട് ആ സിനിമ കോടി ക്ലബുകളുടെ പേരിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയല്ലെന്ന് വ്യക്തമാക്കി നടൻ ജഗദീഷ്. കാതൽ ഒരു മികച്ച സിനിമയായിരുന്നിട്ട് കൂടി ആ ചിത്രം എത്ര കോടി ക്ലബിൽ കയറിയെന്ന് ആരും അന്വേഷിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘മമ്മൂക്കയുടെ കാതല്‍ നല്ല പടമാണ്. അത് എത്ര കോടി ക്ലബ്ബില്‍ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല. നല്ല ചിത്രത്തിന്‍റെ പട്ടികയിലാണ് നമ്മള്‍ പെടുത്തുന്നത്. അതുപോലെ ‘ആഭ്യന്തര കുറ്റവാളി’ എത്ര കോടി ക്ലബ്ബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ല, ഉറപ്പാണ്. എത്ര കിട്ടിയാലും സന്തോഷമാണ്. ആഭ്യന്തര കുറ്റവാളി ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് സ്വീകാര്യമാവുന്ന കാര്യമാണ്. ചില സിനിമകളാണ് ഇത്ര കോടി ക്ലബ്ബില്‍ കടക്കാന്‍ സാധ്യതയുള്ളത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് ചിലപ്പോള്‍ ആസിഫ് അലി എത്തുമായിരിക്കും. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തിന് താല്‍പര്യമില്ല, നമുക്കും താല്‍പര്യമില്ല. അദ്ദേഹത്തെ സൂപ്പര്‍ ആക്ടര്‍ എന്ന് വിശേഷിപ്പിക്കാനാണ് താല്‍പര്യം,’ എന്ന് ജഗദീഷ് പറഞ്ഞു.

അതേസമയം ആഭ്യന്തര കുറ്റവാളി മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.