
പ്രമുഖ ചലച്ചിത്രനാടക നടിയായ അഭിജാ ശിവകാല അനശ്വര രാജന് പിന്തുണയുമായി ശക്തമായ കപട സദാചാരവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായെത്തിരിക്കുകയാണ്. അഭിജാ അനശ്വരക്ക് പിന്തുണയുമായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് വൈറല്‍ ആകുന്നത്. അനശ്വരക്ക് എതിരെ ഉള്ള സദാചാര ആക്രമണത്തെ തുടര്‍ന്ന് മലയാളി യുവ നടിമാരില്‍ ഭൂരിപക്ഷവും തങ്ങള്ക്കും കാലുകളുണ്ടെന്ന പോസ്റ്റുമായി വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇങ്ങനെ ആയിരുന്നു അഭിജയുടെ പോസ്റ്റ്.
ഇതിന് കമന്റ്മായി ഈ പ്രക്ഷോഭത്തിന് തുടക്കമിട്ട റീമാ കല്ലിങ്കല്‍ കൂടി വന്നതോടെ അഭിജയുടെ പോസ്റ്റ് ഹിറ്റായി. അഭിജ ആനിമേറ്ററായും ഒരു നാടക നടിയെന്ന നിലയില്‍ അഭിജ നിരവധി ദേശീയ, അന്താരാഷ്ട്ര നാടക സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഴിവു ദിവസത്തെ കളി, മണ്‍റോ ദ്വീപ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, ആക്ഷന്‍ ഹീറോ ബിജു, ഉദാഹരണം സുജാത, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി..എന്നിവയാണ് അഭിജാ ശിവകാലയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയ സിനിമകള്‍.