
തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു.ടൊവിനോ നായകനായെത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേര്‍ഴ്‌സ്എന്ന ചിത്രം ഒടിടി റിലീസിനായി അനുവാദം തേടിയിരുന്നു.എന്നാല്‍ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേര്‍ഴ്‌സ്എന്ന ചിത്രത്തിന് അനുവാദം നല്‍കുകയും മറ്റ് സിനിമകള്‍ക്ക് അനുമതിയിലെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് ആഷിഖ് അബുവിന്റെ വിമര്‍ശനങ്ങള്‍ക്ക് കാരണം.പൈറസി ഭീഷണിനേരിടുന്നതിനാലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേര്‍ഴ്‌സ് ചിത്രത്തിന് അനുമതി നല്‍കിയതെന്ന് സംഘടന പറയുന്നു.
ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ ! എന്നാണ് ആഷിഖ് അബു ഫേസ് ബുക്കില്‍ കുറിച്ചത്.