പടയോട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോന് നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. നാദിര്‍ഷ ഈണമിട്ട് ബിജു മേനോന് ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ബിജു മേനോന് പാടിയ പാട്ട് വന്‍ ഹിറ്റായിരുന്നു.
സുരേഷ് ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്മേക്കര് ഉദയ കൃഷ്ണയാണ്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാകുന്നു.
ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്, ജനാര്ദനന്, ദേവന്, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹരിനാരായണന് രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിന് ശേഷം സപ്ത തരംഗാണ് ആനക്കള്ളനും നിര്‍മ്മിക്കുന്നത്.