അന്ന് മകൾ പിന്നീട്ആ നായിക; വിശദീകരണം നൽകി ആമിർ ഖാൻ

','

' ); } ?>

മകളായി അഭിനയിച്ച പെൺകുട്ടിയെ നായികയാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി നടനും സംവിധായകനുമായ ആമിർ ഖാൻ. “മകളായി അഭിനയിച്ച പെൺകുട്ടിയുമായി പ്രണയരംഗങ്ങൾ ഉണ്ടായാൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന് സംവിധായകൻ പറഞ്ഞതാണെന്നും എന്നാൽ അത്തരത്തിലുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞത് താനാണെന്നും ആമിർ ഖാൻ പറഞ്ഞു. ‘ലല്ലന്‍ടോപ്പി’ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഫാത്തിമയുടെ ടെസ്റ്റ് നല്ലതാണ്, നമുക്ക് അവളെ എടുക്കാമെന്ന് വിക്ടറും ആദിയും പറഞ്ഞു, പക്ഷെ എന്റെ കൂടെ പ്രണയരംഗങ്ങള്‍ ഉണ്ടാകില്ല. കാരണം അവള്‍ “ദംഗൽ” സിനിമയിൽ എന്റെ മകളായി അഭിനയിച്ച കുട്ടിയായിരുന്നു. അത് കൊണ്ട് കാമുകിയാക്കാൻ പറ്റില്ല. പ്രേക്ഷകർ തള്ളിക്കളയുമെന്ന് പറഞ്ഞു. അവരുടെ ആ വാദം എനിക്ക് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. ‘ഇതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല. നമ്മള്‍ സിനിമ ചെയ്യുകയാണ് സഹോദരാ…’ എന്ന് ഞാന്‍ അവര്‍ രണ്ട് പേര്‍ക്കും മറുപടി നല്‍കി. ആമിർ ഖാൻ പറഞ്ഞു.

അന്ന് ആ ചിത്രത്തിലെ നായികയാകാൻ സമീപിച്ചവരാരും സമ്മതം അറിയിച്ചിരുന്നില്ല. ദീപിക, ആലിയ, ശ്രദ്ധ എല്ലാവരും വേണ്ടെന്ന് പറഞ്ഞു.
അവസാനമാണ് ഫാത്തിമയിലേക്കെത്തിയത്. ബച്ചന്‍ രാഖിയുടെ കാമുകനായും മകനായും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വഹീദ (റഹ്‌മാന്‍) ജിയ്‌ക്കൊപ്പവും ഇത്തരത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആദിയും വിക്ടറുമൊക്കെ പറയുന്നതുപോലെ പറഞ്ഞാല്‍ നമ്മള്‍ പ്രേക്ഷകരെ കുറച്ചുകാണുന്നതിന് തുല്യമാണ്. പക്ഷെ സിനിമ കണ്ട കഴിഞ്ഞപ്പോൾ ഇത് ഒരു ദിവസം പോലും ഓടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അതില്‍ ഇടപെടുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും അവരാണ്. അന്തിമ തീരുമാനം അവരുടേതാണ്,’ ആമിര്‍ ഖാന്‍ കൂട്ടിച്ചേർത്തു.

ആമിർ ഖാൻ – ഫാത്തിമ സന ഷെയ്ഖ് എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. 2018-ല്‍ തിയേറ്ററിലെത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വൻ പരാജയമായിരുന്നു.