രണ്‍ബീര്‍-ആലിയ വിവാഹം ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഉടന്‍ വിവാഹിതരാകുന്നു. നടന്‍ അര്‍ജുന്‍ കപൂറും മലൈകയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
‘ വിവാഹിതനാകാന്‍ തിരക്കൊന്നുമില്ലെന്നായിരുന്നു അടുത്തിടെ രണ്‍ബിര്‍ കപൂര്‍ പറഞ്ഞത്. വിവാഹമെന്നത് സ്വാഭാവികമായി നടക്കുന്നതാണ്. എനിക്ക് 35 വയസ്സായി. വിവാഹം കഴിക്കാനുള്ള പ്രായം തന്നെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അങ്ങനെ തോന്നണം. ഇത് ശരിയായ ഘട്ടം തന്നെയാണ്. നമ്മുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ‘ രണ്‍ബിര്‍ കപൂര്‍ പറയുന്നു.
രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും 2019 ല്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ചഭിനയിക്കുന്നത്.