ആട് ജീവിതത്തിന്റെ കാരിക്കേച്ചറിന് പൃഥ്വിയുടെ ‘ജീനിയസ്സ്’ കമന്റ്

','

' ); } ?>

ആട് ജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ലുക്ക് ചേഞ്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ആ ലുക്കിനെവെച്ച് തയ്യാറാക്കിയ കാരിക്കേച്ചര്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജാണ് സോഷ്യല്‍മീഡിയിയിലൂടെ ഈ ചിത്രം പങ്കുവെച്ചത്. ഫഞ്ചര്‍ഷോപ്പ് എന്ന ടീം ആണ് കാരിക്കേച്ചര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ കേരളത്തിലെ ചിത്രീകരണ ഭാഗങ്ങള്‍ ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു. അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.