“ആട് 3 പാർട്ട് 2 വിന് ശേഷം ആട് ഫ്രാഞ്ചൈസി അവസാനിപ്പിക്കുകയാണ്”; മിഥുൻ മാനുവൽ തോമസ്

','

' ); } ?>

ആട് 3 യുടെ പാർട്ട് 2 വിന് ശേഷം ചിത്രത്തിന്റെ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. എഴുതിയതിൽ നിന്ന് ഒരു സീൻ പോലും മാറ്റി ഷൂട്ട് ചെയ്യുകയോ സെറ്റിൽ നിന്ന് തിരുത്തുകയോ ചെയ്തിട്ടില്ലെന്നും, മറ്റ് ആളുകൾക്ക് സ്പിൻ ഓഫ് എടുക്കാമെന്നും മിഥുൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമയിൽ മൂന്നാം ഭാഗം തീരില്ല. എഴുതുമ്പോൾ തന്നെ അത് പറഞ്ഞിരുന്നു കാരണം എന്റെ വേൾഡ് ബിൽഡിങ്ങിന് സമയം എടുക്കും. രണ്ട് ടൈംലൈനുകളുടെ കഥപറയുമ്പോൾ വേൾഡ് ബിൽഡിങ്ങിന് സമയം കൊടുത്തേ മതിയാകൂ. ആടിന്റെ എപ്പിക്ക് കൺക്ലൂഷൻ പ്രേക്ഷകർ മൂന്നാം ഭാഗത്തിന് ഗ്രീൻ സിഗ്നൽ തന്നാൽ ഉണ്ടാകുന്നതാണ്.’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

‘എഴുതിയതിൽ നിന്ന് ഒരു സീൻ പോലും മാറ്റി ഷൂട്ട് ചെയ്യുകയോ സെറ്റിൽ നിന്ന് തിരുത്തുകയോ ചെയ്തിട്ടില്ല. ആട് 3 പാർട്ട് 2 വിലൂടെ ആട് ഫ്രാഞ്ചൈസി ഞാൻ അവസാനിപ്പിക്കുകയാണ്. ആ കഥാപാത്രങ്ങൾ എല്ലാം അവിടെ ഉണ്ടാകും മറ്റു ആളുകൾക്ക് സ്പിൻ ഓഫ് എടുക്കാം.’ മിഥുൻ മാനുവൽ തോമസ് കൂട്ടിച്ചേർത്തു.

“ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ അയ്യായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു കൊണ്ട് ബുക്ക് മൈ ഷോ ട്രെൻഡിങ് ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങി എല്ലാ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴിയും ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്.

ഇന്ത്യക്കു പുറത്തും ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ “U” സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 47 മിനിറ്റ് ആണ്.

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്.