‘ആദിവാസി’ ടീസര്‍

','

' ); } ?>

അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ടീസര്‍ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍

അപ്പാനി ശരത്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിഷന്‍ സി. സകലകലാശാല’ സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് ‘മിഷന്‍ സി’യുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇടുക്കിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു. അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായിരുന്നു. പിന്നീട് ജിജോ ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ പോക്കിരി സൈമണ്‍ സന്തോഷ് നായരുടെ സംവിധാനം ചെയ്യുന്ന സച്ചിന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.