“ജീവിതം നശിപ്പിച്ചതൊരു ബിഗ്‌ബോസ് താരമായ സീരിയൽ നടി “; തുറന്നടിച്ച് സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ

','

' ); } ?>

ആകാശ ദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങി ഒരുപിടി മികച്ച പരമ്പരകൾ പ്രേക്ഷകർക്ക് നൽകിയ സംവിധായകനാണ് ആദിത്യൻ. ആദിത്യന്റെ അകാലത്തിലുള്ള മരണം ടെലിവിഷൻ പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആദിത്യനെക്കുറിച്ചും, ആദിത്യനൊപ്പമുള്ള കുടുംബ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഭാര്യ രോണു ചന്ദ്രൻ. “തന്റെ ജീവിതം നശിപ്പിച്ചതൊരു സീരിയൽ നടിയാണെന്നും, അതെവിടെയും താൻ തുറന്നു പറയുമെന്നും തുറന്നടിച്ചിരിക്കുകയാണ് രോണു . കൂടാതെ സീരിയൽ നടി ചിലങ്കയ്ക്കുണ്ടായ ദുരനുഭവം സത്യമാണെന്നും, ആ സംഭവം ഒതുക്കി തീർത്തതാണെന്നും” രോണു കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു രോണു.

“ആദിത്യന്റെ ആകെയുള്ള സമ്പാദ്യം ഞാനും രണ്ടു മക്കളുമാണ്. കൂടുതലൊന്നും അദ്ദേഹം ജീവിതത്തിൽ നേടിയിട്ടില്ല. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. വളരെ സന്തോഷമായി പോയി കൊണ്ടിരുന്ന ഞങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റുന്നത് മൂന്നാമതൊരാളുടെ കടന്നു വരവോടെയാണ്. അതൊരു ലേഡിയാണ്. ബിഗ്‌ബോസ് താരമാണ്, വാനമ്പാടി സീരിയലിലെ അഭിനേത്രിയുമാണ്. ഞങ്ങൾക്കിടയിലുണ്ടായിരുന്ന സൗന്ദര്യ പിണക്കത്തെ അവർ മുതലെടുക്കുകയായിരുന്നു. അവര് കാരണം ഞങ്ങൾക്ക് പരസ്പരം മിണ്ടാതിരിക്കേണ്ടി വന്നിട്ടുണ്ട്, ലൊക്കേഷനുകളിൽ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്, എന്നെ സംശയ രോഗിയായ ഭാര്യയായും ചിത്രീകരിച്ചു, എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ആളുകൾ എന്നെ ഭ്രാന്താശുപത്രിയിൽ വരെ കൊണ്ട് പോയി. അദ്ദേഹം മരണപ്പെടുന്നത് നെഞ്ചുവേദന വന്നിട്ടാണ്. പക്ഷെ വേദന വന്നപ്പോൾ എന്നെ അറിയിക്കാതെ സുഹൃത്തുക്കളെയാണ് ആദ്യം അറിയിച്ചത്. ആ രീതിയിൽ എന്നെ ഒഴിവാക്കാൻ മാത്രം ആ ലേഡിയുടെ ബന്ധം ഞങ്ങൾക്കിടയിൽ പ്രശ്നമായി.

അതിനു ശേഷം ഞാൻ ചെയ്തതൊക്കെ നെഗറ്റീവ് ആയിരുന്നു. അദ്ദേഹത്തിന് വേദന വന്നപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല. കൂടെ കാറിൽ കയറിയിരുന്നില്ല. ഞാനദ്ദേഹത്തെ ശ്രദ്ദിച്ചില്ല എന്നൊക്കെ. തെന്നെയുമല്ല അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പ്രമുഖ സംവിധായകൻ അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്, യൂട്യൂബ് ചാനലിലൂടെ ഞാനദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണെന്ന് പറഞ്ഞു. എനിക്ക് കിട്ടേണ്ട ഫ്രറ്റെണിറ്റി തുക പോലും ഡിലെ ചെയ്യിപ്പിച്ചവരുണ്ട്. പിന്നീട് ജീജ സുരേന്ദ്രൻ മുഖേനയാണ് എനിക്കാ തുക കിട്ടുന്നത്”. രോണു ചന്ദ്രൻ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടി ചിലങ്ക ഒരു ഇന്റർവ്യൂയിൽ ഒരു സംവിധായകനെതിരേ ആരോപണമുന്നയിച്ചിരുന്നല്ലോ. അത് തീർത്തും സത്യമായ കാര്യമാണ്. ആ സംവിധായകനും എന്റെ ഭർത്താവും ഉറ്റ സുഹൃത്തുക്കളാണ്. അയാൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് പറഞ്ഞ് ആ സംഭവം അവര് ഒതുക്കി തീർത്തതാണ്. എന്നിട്ടിപ്പോ പഴി മുഴുവൻ ആ നായികയ്ക്കും. പക്ഷെ ഞനെപ്പോഴും ചിലങ്കയുടെ കൂടയെ നിൽക്കുകയൊള്ളു. അത് എവിടെ വേണമെങ്കിലും ഞാൻ പറയും. രോണു ചന്ദ്രൻ കൂട്ടി ചേർത്തു.