‘ഗര്‍ഭിണി- A PREGNANT WIDOW’; സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

ഉണ്ണി കെ.ആര്‍. കഥയെഴുതി സംവിധാനംചെയ്യുന്ന ‘ഗര്‍ഭിണി- A PREGNANT WIDOW’ എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഒട്ടേറെ ദേശീയ- അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ഒങ്കാറ’ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ.ആര്‍. കഥയെഴുത്തുന്ന ചിത്രം കൂടിയാണിത്.

വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ശിവന്‍കുട്ടി, സുനില്‍ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി, സജിലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ.എസ്. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാല്‍ പി. തോമസ് നിര്‍വഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിങ്: സുജിര്‍ ബാബു സുരേന്ദ്രന്‍, സംഗീതം: സുധേന്ദുരാജ്, ഗാനരചന: ഡോ. സുകേഷ്, കവിത: ബിജു പ്രഹ്ലാദ്, കീര്‍ത്തനം: ഭാസ്‌കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കല: രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ കല്ലാര്‍, പ്രൊജക്റ്റ് കണ്‍ട്രോളര്‍: സജേഷ് രവി, സഹനിര്‍മാണം: ക്രൗഡ് ക്ലാപ്‌സ്, പിആര്‍ഒ: എ.എസ്. ദിനേശ്.