“സംവിധായകന്റെ ആവിഷ്കാരമാണ് സിനിമ അത് വിലയിരുത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ആരാണ്?”; അടൂർ ഗോപാല കൃഷ്ണൻ

','

' ); } ?>

“സംവിധായകന്റെ ആവിഷ്കാരമാണ് സിനിമയെന്നും അത് വിലയിരുത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ആരാണെന്നും വിമർശിച്ച്” സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. താൻ തീർത്തും സെൻസറിങിനെതിരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ജാനകി എന്ന ചിത്രത്തിൻറെ അടിസ്ഥാനത്തിലല്ല ഞാനീ പറയുന്നത്, ഏത് തരത്തിലുള്ള സെൻസറിങ്ങിനോടും ഞാൻ എതിരാണ്. സെൻസറിങ് ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ ചെയ്യന്ന ഒരു വർക്ക് ശരിയാണോ തെറ്റാണോ എന്നത് വേറെ ഒരാൾ തീരുമാനിക്കുന്നത് എങ്ങനെയാണ്? വലിയ തെറ്റുകൾ ചെയ്‌താൽ അതിനെ ശിക്ഷിക്കാനുള്ള വകുപ്പ് നമ്മുടെ നിയമത്തിൽ ഉണ്ട്. സംവിധായകന്റെ ആവിഷ്കാരമാണ് സിനിമ അത് വിലയിരുത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ആരാണ്?”. അടൂർ ഗോപാല കൃഷ്ണൻ പ്രതികരിച്ചു.

ഇന്നലെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. നിർമ്മാണച്ചെലവ് അമിതമായി കൂടുന്നതിനെക്കുറിച്ച് പലരും വിമർശനങ്ങൾ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ചിത്രത്തിന് 500 കൊടിയെന്നൊക്കെ പറയുന്നത് പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടിയാണെന്നും, ഏറ്റവും മോശമായ ചിത്രങ്ങൾക്ക് വെളുപ്പാൻ കാലത്തും കാണികളുണ്ടെന്നും, നല്ല സിനിമകളെ ആളുകൾ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.