
ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “ഭ ഭ ബ” സംബന്ധിച്ച വൻ അപ്ഡേറ്റ് ജൂലൈ 4 നാളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. നാളെ വരുന്ന സർപ്രൈസ് എന്താണെന്നാണ് നിലവിലെ സോഷ്യൽ മീഡിയയിലെ ചർച്ച. മോഹൻലാലിന്റെ അപ്ഡേറ്റ് ആകുമോ അതോ ടീസറോ ഫസ്റ്റ് ഗ്ലിംപ്സോ ആണെന്നാണ് ആരാധകർ പങ്കു വെക്കുന്നത്.
ഈ അവസരത്തിൽ ‘ഭ ഭ ബ’യുടെ വിതരണാവകാശങ്ങളെ സംബന്ധിച്ച അപ്ഡേറ്റുകളും പുറത്തുവരികയാണ്. ചിത്രത്തിന്റെ ഓവർസീസ്‍ വിതരണാവകാശം വിറ്റു പോയിരിക്കുകയാണ്. യുഎഇ കേന്ദ്രീകരിച്ചുള്ള പ്രമുഖ കമ്പനിയായ ഫാർസ് ഫിലിസിനാണ് അവകാശം വിറ്റു പോയിരിക്കുന്നത്. നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രഖ്യാപനം മുതൽ മലയാള സിനിമാസ്വാദകരുടെ മനസിൽ കയറിക്കൂടിയ സിനിമയാണ് ‘ഭ ഭ ബ’. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഭ ഭ ബ ഒരു ചിരിപ്പടം ആയിരിക്കുമെന്നാണ് ഇതുവരെ പുറത്തിറങ്ങിയ അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
ദിലീപിന്റേതായി ഏറ്റവും ഒടുവിലിറങ്ങിയത് “ദി പ്രിൻസ് ആൻഡ് ഫാമിലി” ആണ്. ചിത്രം ദിലീപിന്റെ വമ്പൻ തിരിച്ചു വരവ് തന്നെയായിരുന്നു. പുതുമുഖ നായിക റാനിയ ആയിരുന്നു ചിത്രത്തിലെ നായിക.