ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയ മികവിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ജോജു ജോര്‍ജ്ജ്, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ സരസ ബാലുശ്ശേരിക്കും പൊറിഞ്ചു മറിയം ജോസ് ലൊക്കേഷനില്‍ വച്ച് ആദരിച്ചു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊറിയോഗ്രാഫി, മേക്അപ്പ് മാന്‍ എന്നീ വിഭാഗങ്ങളുല് പുരസ്കാരങ്ങള്‍ നേടിയ പ്രസന്ന മാസ്റ്റര്‍, റോണക്സ് എന്നിവരെയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങളായ നൈല ഉഷയും ചെമ്പന്‍ വിനോദും ചടങ്ങില്‍ പങ്കെടുത്തു.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ജോഷി നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തില്‍ നായകവേഷത്തിലാണ് ജോജു എത്തുന്നത്. തൃശൂര്‍ ആസ്പദമായി നടക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കുമിത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.