ഹിറ്റ് ചിത്രം പിതാമഗന്‍ ഹിന്ദിയിലേക്ക്..

','

' ); } ?>

ചിയാന്‍ വിക്രമും സൂര്യയും തകര്‍ത്തഭിനയിച്ച തമിഴ് ചിത്രം പിതാമഗന്‍ ഹിന്ദിയിലേക്ക്. 2003ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ചിയാന്‍ വിക്രം ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ബാല സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെന്നാണ് പുതിയ വാര്‍ത്ത.

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക് ആണ് പിതാമഗന്റെ ഹിന്ദി റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ഹിന്ദി പതിപ്പ് ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും, പക്ഷേ താനായിരിക്കില്ല ചിത്രം സംവിധാനം നിര്‍വഹിക്കുകയെന്ന് സതീഷ് വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍പ് അഭിഷേക് ബച്ചനെയും അജയ് ദേവ്ഗണിനെയും നായകന്‍മാരാക്കി പിതാമഗന്‍ ഒരുക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചിക്കുകയായിരുന്നു.