‘മൈന്‍ഡ് യുവര്‍ ബ്ലോവിങ്ങ്..’ ടൊവീനോയുടെയും വിജയ് ബാബുവിന്റെയും പരസ്യ ചിത്രം പങ്കുവെച്ച് മമ്മൂക്ക..

','

' ); } ?>

കേരളപോലീസിന്റെ നേതൃത്വത്തില്‍ ടൊവീനോയും വിജയ് ബാബുവും അഭിനയിച്ച പരസ്യ ചിത്രം നടന്‍ മമ്മൂട്ടിയാണ് ഇന്നലെ തന്റെ പേജിലൂടെ പങ്കുവെച്ചത്. ബ്രെത്ത് അനലൈസറിനോട് സഹകരിക്കൂവെന്നത് ഊന്നിപറയുന്ന പ്രചാരണ ചിത്രമാണ് മമ്മൂട്ടി തന്റെ പേജിലൂടെ പങ്കുവെച്ചത്. കേരള പോലീസിന്റെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ബോധവത്കരണത്തിനായിനടന്മാരായ ടൊവീനോയും വിജയ് ബാബുവും ”മൈന്‍ഡ് യു ആര്‍ ബ്ലോവിങ്ങ് എന്ന പ്രചാരണ ചിത്രത്തിലൂടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി സിറ്റി പോലീസുമായി ചേര്‍ന്ന് മെഡിമിക്‌സ് ഗ്രൂപ്പിന്റെ ഡോ.എ.വി അനൂപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിയമങ്ങള്‍ അനുസരിക്കാനുള്ളതാണെന്നും പരസ്യ ചിത്രം പറഞ്ഞുവയ്ക്കുന്നു.
‘ ‘ഒന്ന് ഊതിയാല്‍ തീരാവുന്ന എത്രയെത്ര കാര്യങ്ങളുണ്ട് ജീവിതത്തില്‍…” എന്നതാണ് ടൊവീനോ പരസ്യത്തില്‍ പറയുന്ന പ്രമേയം.

മദ്യപിച്ച് കാറോടിച്ച് പോകുന്ന വിജയ് ബാബുവിന്റെ കഥാപാത്രം പോലീസ് ചെക്കിംഗിനെ മറികടന്ന് പോകുമ്പോള്‍ ഇയാളുടെ അടുത്തെത്തിയാണ് ടൊവീനോ ഇത് പറയുന്നത്. അപ്പോള്‍ വിജയ് ബാബു ഓര്‍ത്തെടുക്കുന്ന ജീവിതത്തിലെ നിരവധി കാര്യങ്ങളാണ് പരസ്യത്തിലുള്ളത്.

മകളുടെ കണ്ണില്‍ പൊടി പോകുമ്പോള്‍, രോഗിയായ അച്ഛന്റെ എയര്‍പില്ലോയുടെ കാറ്റുപോകുമ്പോള്‍, ഭാര്യയ്ക്കായ് ഫ്‌ലൈയിംഗ് കിസ് കൈമാറുമ്പോള്‍, ജോലി സ്ഥലത്തൊരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുമ്പോള്‍, ജന്മദിനത്തില്‍ തിരി ഊതുമ്പോള്‍, ബിയറിന് മുകളില്‍ നുരയുന്ന പത ഊതികളയുമ്പോള്‍ ഒക്കെ താന്‍ ഊതേണ്ടതുണ്ട് എന്ന കാര്യം ഞൊടിയിടയില്‍ അയാളുടെ ഓര്‍മ്മയില്‍ മിന്നിമായുകയാണ്.

ഇതോടെ ഓഫീസിലും വീട്ടിലും മാത്രമല്ല റോഡിലും റോള്‍ മോഡലാകൂ എന്നും റോഡ് സേഫ്റ്റി ഉറപ്പാക്കാന്‍ പോലീസിനോട് സഹകരിക്കൂവെന്നും ചുമ്മാ ഊതിയാല്‍ മതിയല്ലോയെന്നും ടൊവീനോ പരസ്യ ചിത്രത്തില്‍ പറഞ്ഞുവയ്ക്കുകയാണ്. നടന്‍ മമ്മൂട്ടിയാണ് പരസ്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.