അഡാര്‍ ലവിനും ഭീഷണിയായി തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ വ്യജ പതിപ്പും ഇന്റര്നെറ്റിലിറക്കിയാണ് അഡാര്‍ ലവിന് നേരെ തമിഴ് റോക്കേഴ്സിന്റെ ആക്രമണം. മിക്ക ഐഎസ്പികളും തമിഴ് റോക്കേഴ്സിനെ വിലക്കിയിട്ടുണ്ടെങ്കിലും പല പ്രോക്സി സെറ്റിങ്സിന്റെ സഹായത്തോടെ ഇപ്പോഴും നിരവധി ആളുകള്‍ തമിഴ്റോക്കേഴ്സ് ഉപയോഗിക്കുന്നുണ്ട്.
ലോകമെമ്പാടും 2000 തിയേറ്ററുകളില്‍ റിലീസായ ചിത്രമാണ് അഡാര്‍ ലവ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ആയിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിന് ഇരയായിരുന്നു. ഈ വര്‍ഷം റിലീസായ പേട്ട, വിശ്വാസം, ഉറി; ദ സര്‍ജിക്കല്‍ സ്ട്രൈക്ക്, മണികര്‍ണിക, പേരന്പ്, യാത്ര എന്നിവയുടെ വ്യാജപതിപ്പും തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.