നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മേരാ നാം ഷാജി എപ്രില്‍ ആദ്യവാരം ഉര്‍വ്വശി തീയേറ്റേഴ്സ് തീയേറ്ററുകളില്‍ എത്തിക്കും. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് മൂന്ന് ഷാജിമാരായി വേഷമിടുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്, ഗണേഷ് കുമാര്‍, ധര്മജന്, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്, ജോമോന്, സാദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മേരാ നാം ഷാജിയുടെ കഥ, തിരക്കഥ, സംഭാഷണം ദിലീപ് പൊന്നനാണ്, ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലംപള്ളി.
മേരാ നാം ഷാജി എപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും
','' );
}
?>