മുഖം മറച്ച് മകള്‍ വേദിയില്‍; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എ.ആര്‍.റഹ്മാന്‍

','

' ); } ?>

സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് മകള്‍ ഖദീജ മുഖം മറച്ച് പൊതുവേദിയിലെത്തിയതുമായി
ബന്ധപ്പെട്ട് വിമര്‍ശനം നടത്തിയവര്‍ക്ക് മറുപടിയുമായി എ.ആര്‍.റഹ്മാന്‍. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ക്കെതിരെ ക്യത്യമായ മറുപടിയുമായി റഹ്മാനും മകള്‍ ഖദീജയും രംഗത്ത് വന്നിട്ടുണ്ട്.

റഹ്മാന്റെ ഭാര്യ സൈറയും മക്കളായ ഖദീജയും റഹീമയും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ചിത്രത്തില്‍ ഖദീജ മാത്രമായിരുന്നു നിഖാബ് ധരിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘തന്നെ പര്‍ദ്ദ ധരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നായിരുന്നു ഖദീജ പ്രതികരിച്ചത്. പൂര്‍ണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്. ജീവിതത്തില്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് ഞാന്‍. എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനും അത് മാത്രമാണ് ചെയ്തത്. ഒരു കാര്യത്തെ കുറിച്ച് പൂര്‍ണമായും മനസിലാക്കാതെ ഒന്നും പറയരുത്’ ഖദീജ പറഞ്ഞു.