നയനിലെ ആദ്യ ഗാനം കാണാം..

','

' ); } ?>

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘നയനി’ലെ ‘അകലെ’ എന്ന ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം, ഹാരിബ് ഹുസൈനും ആന്‍ ആമിയുമാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണനും പ്രീതി നമ്പ്യാരും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടര്‍ ഇനയത് ഖാന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമാണ് നയന്‍. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് നയന്‍. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.

ഗാനം കാണാം..