രംഗീലയുടെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍..

','

' ); } ?>

സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന രംഗീലയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. പോസ്റ്റര്‍ സണ്ണി ലിയോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരി ആദ്യവാരത്തില്‍ ഗോവയിലാണ് വെച്ച് ആരംഭിക്കുന്നു. സിനിമയുടെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം സണ്ണി ഫെയ്സ്ബുക്കിലൂടെയും പങ്കുവെച്ചിട്ടുണ്ട്. സണ്ണിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് നിരവധി ആരാധകര്‍ കമന്റിടുകയും ചെയ്തു. ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ സംവിധായകന്‍ സന്തോഷ് നായരും പങ്കുവെച്ചിട്ടുണ്ട്.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തില്‍ സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി എത്തുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയെഴുതിയതും ജയലാല്‍ മേനോന്‍ തന്നെയാണ്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളായ ഗോവ, ചിക്ക്മംഗ്ലൂര്‍, ഹംപി എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം നടക്കുക. തിരക്കഥ സനല്‍ എബ്രഹാം. ചിത്രസംയോജനം-രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് രംഗന്‍.

ധ്രുവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സണ്ണി ലിയോണ്‍ പങ്കുവെച്ച പോസ്റ്റര്‍ താഴെ..