ആരാധകരുമായി നേരിട്ട് സംവദിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായ് പ്രിയാമണി

','

' ); } ?>

ആരാധകരുമായി സംവദിക്കാന് സ്വന്തമായ മൊബൈല് ആപ്ലിക്കേഷന് പുറത്തിറക്കിയിരിക്കുകയാണ്‌ തെന്നിന്ത്യന് താരം പ്രിയാമണി. അമേരിക്ക ആസ്ഥാനമായ ഐടി കമ്പനിയാണ് ആപ് രൂപകല്പന ചെയ്തത്. പ്രേക്ഷകരുമായി ഇടനിലക്കാരില്ലാതെ സംവദിക്കാനും ആശയകൈമാറ്റത്തിനുമാണ് ആപ് തയ്യാറാക്കിയതെന്ന് പ്രിയാമണി പറഞ്ഞു. സല്മാന് ഖാന്, സോനം കപൂര്, ആലിയ ഭട്ട്, എമി ജാക്‌സണ് തുടങ്ങി വിരലില് എണ്ണാവുന്ന ബോളിവുഡ് താരങ്ങള്ക്കുമാത്രമാണ് നിലവില് ആപ് ഉള്ളത്.
 
കഴിഞ്ഞവര്ഷം വ്യവസായിയായ മുസ്തഫ രാജുവിനെ വിവാഹംചെയ്ത ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാമണി. തെന്നിന്ത്യന് ടെലിവിഷനുകളിലെ നൃത്തസംബന്ധിയായ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ താരം വെബ് സീരിയലുകളിലും രംഗപ്രവേശം ചെയ്തു.
 
അവാര്ഡ് കിട്ടിയതിന്റെ പേരില് കച്ചവടസിനിമകള് ഒഴിവാക്കാന് പറ്റില്ലെന്ന ഉറച്ച നിലപാട് എടുത്ത നടി തെലുങ്കിലും കന്നടയിലും സൂപ്പര്ഹിറ്റുകളില് പങ്കാളിയായി. മലയാളത്തില് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് കൂടുതല് സജീവം.