നിരവധി പ്രശസ്ത ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റെ വ്യത്യസ്ത അഭിനയ ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും ഏറെ ആരാധകരുടെ പ്രിയ താരമായി മാറിയ ബോളിവുഡിലെ സീനിയര്‍ നടനാണ് ബൊമ്മന്‍ ഇറാനി. ഇപ്പോള്‍ തന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായെത്തിയിരിക്കുകയാണ് താരം. ‘ഇറാനി മൂവി ടോണ്‍’ എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഗോ ഇന്ന് രാവിലെ മുംബൈയില്‍ വെച്ച് അമിതാബ് ബച്ചന്‍ പ്രകാശനം ചെയ്തു. ‘ബേര്‍ഡ് മാന്‍’ എന്ന പ്രശസ്ത സിനിമയുടെ തിരക്കഥാകൃത്തും നോബേല്‍ ജേതാവുമായ അലക്‌സാന്‍ഡര്‍ ഡിന്‍ലാരിസും ചടങ്ങിലെത്തി ബച്ചനൊപ്പം വേദി പങ്കിട്ടു. ഇറാനിയും ഭാര്യയും അദ്ദേഹത്തിന് കശ്മീരിലെ പ്രശസ്തമായ പഷ്മിന ഷാളും, 15 ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളും ആലേഖനം ചെയ്ത പാഴ്‌സി ഗാരയും ബഹുമാന സൂചകമായി നല്‍കി ആദരിച്ചു.
റോണി സ്‌ക്രൂവാല, ദിയ മിര്‍സ, ഫര്‍ഹാന്‍ അക്തര്‍, കുണാല്‍ വിജയ് കുമാര്‍, ഇരാവതി ഹര്‍ഷെ, ഫിറോസ് അബ്ബാസ് ഖാന്‍, റോഷന്‍ അബ്ബാസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒരു ദിവസം നീണ്ടു നിന്ന വര്‍ക്ക് ഷോപ്പിലൂടെയാണ് ബൊമ്മന്‍ തന്റെ കമ്പനിയുടെ ഉത്ഘാടന ദിവസം ആരംഭിച്ചത്. നിരവധി വിദ്യര്‍ത്ഥികളും എഴുത്തുകാരും ചടങ്ങില്‍ സംവദിച്ചു…
ഇറാനി മൂവി ടോണിന്റെ ലോഗോ…