നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ ‘നോവിന്റെ കായല്‍ കരയില്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീ സുന്ദറാണ്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് ‘മിഖായേല്‍’. നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയാണ്. ശാന്തി കൃഷ്ണ, ഉണ്ണി മുകുന്ദന്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഗാനം കാണാം..