
ലൂസിഫർ, ഗുമസ്തൻ, ആഘോഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അരികിൽ’ എന്ന സിനിമയുടെ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ രജീഷ് രാജൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.
സ്നേഹം ഉള്ളിലുണ്ടെങ്കിലും അത് പുറത്തുപറയാനോ പ്രകടിപ്പിക്കാനോ ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ‘മാധവൻ നായർ’ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയപ്രാധാന്യമുള്ള ഈ കഥാപാത്രം ജെയ്സ് ജോസിന്റെ അഭിനയജീവിതത്തിൽ നിർണ്ണായകമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ലളിതമായി നടന്ന ചടങ്ങിൽ ജെയ്സ് ജോസിന്റെ മാതാപിതാക്കളായ പി.എക്സ്. ജോസും മേരി ജോസും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഫാദർ സേവ്യർ വളയത്തിൽ സ്വിച്ചോൺ കർമ്മവും സംവിധായകൻ രജീഷ് രാജൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. ഡാഡി ഡ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം സി.ജി. ഗ്രൂപ്പാണ്.
സംഗീതം- ശ്രീജിത്ത് ഇട വന. ഛായാഗ്രഹണം- സിബി ജോസഫ്. എഡിറ്റിംഗ് -സുജീർ ബാബു സുരേന്ദ്രൻ. പ്രൊജക്റ്റ് ഡിസൈൻ -ഷാജു സെബാസ്റ്റ്യൻ. കലാസംവിധാനം -മോഹൻദാസ്. കോസ്റ്റ്യും ഡിസൈൻ- മേക്കപ്പ് . മാളു . എസ്. പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ്.കെ. മത്തായി. വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം പരിസരങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.