
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ‘ഹെയ്ൽ മേരി’യ്ക്ക് ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ വൻ സ്വീകാര്യത. പ്രേക്ഷകരുടെ അഭ്യർത്ഥനയെത്തുടർന്ന് കേരളത്തിൽ മാത്രം നാൽപ്പതോളം അഡീഷണൽ ലേറ്റ് നൈറ്റ് ഷോകളാണ് ആദ്യ ദിനം അധികമായി പ്രദർശിപ്പിച്ചത്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിൽ മുന്നിലുള്ള ചിത്രത്തിന് 9.4 റേറ്റിംഗാണുള്ളത്.
‘ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലറാണിതെന്നും, തിയേറ്ററിൽ ചിത്രം മിസ് ആക്കരുതെന്നും’ സംവിധായകൻ ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുടുംബപ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനത്തിനൊപ്പം ജേക്സ് ബിജോയുടെ സംഗീതവും മികച്ച ദൃശ്യാവിഷ്കാരവും സിനിമയ്ക്ക് കരുത്താകുന്നു.
‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന വിജയചിത്രത്തിന് ശേഷം ഗ്രീൻ റൂം പ്രൊഡക്ഷൻസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മാണം. വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, ഭാനുപ്രിയ, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഹെയ്ൽ മേരി’യുടെ പിന്നിൽ മലയാള സിനിമയിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്. മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
‘ഹെയ്ൽ മേരി’ ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി – കലൈ കിങ്സൺ, ആക്ഷൻ – സന്തോഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ – അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ – അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ് – ശ്രീക് വാര്യർ, വി.എഫ്.എക്സ്. – പ്രോമിസ്, സ്റ്റിൽസ് – സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ : സ്നേക്ക് പ്ലാന്റ് ,പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പിആർഒ : പ്രതീഷ് ശേഖർ , ഹെയിൻസ് .