നമ്മളെ ജഡ്ജ് ചെയ്യാതെ കേൾക്കുന്ന ഒരു നല്ല സുഹൃത്തെങ്കിലും എല്ലാവർക്കും വേണം’: മനസ്സ് തുറന്ന് മിയ

','

' ); } ?>

ജീവിതത്തിൽ ഏതൊരു കാര്യവും തുറന്നുപറയാൻ കഴിയുന്ന ഒരു നല്ല സുഹൃത്തെങ്കിലും എല്ലാവർക്കും ഉണ്ടായിരിക്കണമെന്ന് നടി മിയ. സൗഹൃദത്തിനും സുഹൃത്ത്ബന്ധങ്ങൾക്കും താൻ വലിയ വിലയാണ് നൽകുന്നതെന്നും മിയ വ്യക്തമാക്കി.

താൻ പ്രധാന വേഷത്തിലെത്തുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിയ മനസ്സ് തുറന്നത്. സന്ദീപ് പ്രദീപാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

സിനിമയിൽ മാത്രമല്ല, ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ അത്തരമൊരു വ്യക്തി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് മിയ പറഞ്ഞു. മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും അപ്പുറം, നമ്മളെ കുറ്റപ്പെടുത്താതെയും വിധിക്കാതെയും കാര്യങ്ങൾ കേൾക്കാൻ കഴിയുന്ന ഒരു സുഹൃത്ത് വേണം. നമ്മുടെ അരക്ഷിതാവസ്ഥകളും സംശയങ്ങളുമെല്ലാം പങ്കുവെക്കാൻ കഴിയുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന ഒരാളെങ്കിലും ഉണ്ടാകുന്നത് നൽകുന്ന കരുത്ത് വളരെ വലുതാണെന്നും മിയ കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിലുള്ളവർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലൊരു സൗഹൃദം അത്യാവശ്യമാണ്. തന്റെ സ്കൂൾ കാലത്തെ സുഹൃത്തുക്കൾ ഇപ്പോഴും കൂടെയുണ്ടെന്നും മിയ വ്യക്തമാക്കി.

മിയയുടെ വാക്കുകൾ

“സിനിമയിൽ മാത്രമല്ല, ഏതൊരു മനുഷ്യനും ജീവിതത്തിൽ അങ്ങനെയൊരു വ്യക്തിയുണ്ടാകണം. ഒരു മനുഷ്യ ജീവിക്ക് അച്ഛൻ, അമ്മ, ഭാര്യ അങ്ങനെ മാത്രമല്ലാതെ, നല്ലൊരു സുഹൃത്ത് കൂടി വേണം. നമുക്കത്രയും വിശ്വസിക്കാവുന്ന എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാവുന്ന നമ്മളെ ജഡ്ജ് ചെയ്യാത്ത, നമ്മുടെ ഇൻസെക്യൂരിറ്റി പറഞ്ഞാലും നമ്മുടെ സംശയങ്ങൾ പറഞ്ഞാലും നമ്മളെ ജഡ്ജ് ചെയ്യാതെ ഇരുന്ന് കേൾക്കാനും നമ്മുടെ കൂടെ നിൽക്കാനും പറ്റുന്ന ഒരു വ്യക്തി, ഒരെണ്ണമെങ്കിലും നമുക്ക് വേണമെന്നാണ് ഞാൻ പറയുന്നത്.

അപ്പോഴുള്ള ശക്തി ഒന്ന് വേറെ തന്നെയാണ്. ഞാനങ്ങനെ സൗഹൃദത്തിന് വില നൽകുന്ന ഒരാളാണ്. സിനിമാക്കാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ല സുഹൃത്ത്ബന്ധം ഒരെണ്ണമെങ്കിലും വേണം. എനിക്ക് സ്കൂളിലെ സുഹൃത്തുക്കൾ ഇപ്പോഴമുണ്ട്.”