യുദ്ധകാലത്ത് വിളിച്ച് അന്വേഷിച്ച സിനിമാ മേഖലയിലെ ഒരേയൊരാൾ ജയസൂര്യ; നൈല ഉഷ

','

' ); } ?>

ദുബായിൽ യുദ്ധസമാനമായ സാഹചര്യം നിലനിന്നിരുന്ന സമയത്ത് സിനിമ മേഖലയിൽനിന്ന് തന്നെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച ഒരേയൊരാൾ നടൻ ജയസൂര്യയായിരുന്നുവെന്ന് നടി നൈല ഉഷ. പുതിയ ചിത്രമായ ‘മായന്റെ’ റിലീസിനോടനുബന്ധിച്ച് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ജയസൂര്യയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഒന്നിച്ച് അഭിനയിച്ചതിന്റെ സന്തോഷത്തെക്കുറിച്ചും മനസ്സുതുറന്നത്.

ജയസൂര്യയോടൊപ്പം വീണ്ടും സിനിമ ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നൈല പറഞ്ഞു. എപ്പോൾ കണ്ടുമുട്ടിയാലും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ജയസൂര്യ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ, ആ കൂടിച്ചേരൽ യാഥാർഥ്യമാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ‘മായൻ’ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ‘അവസാനം നമ്മൾ ഒന്നിച്ചു’ എന്നാണ് ജയസൂര്യയ്ക്ക് സന്ദേശമയച്ചതെന്നും താരം ഓർത്തെടുത്തു.

‘മായൻ’ സിനിമയുടെ സെറ്റിൽ തനിക്ക് മുൻപരിചയമുണ്ടായിരുന്ന ഒരേയൊരു വ്യക്തി ജയസൂര്യ മാത്രമായിരുന്നുവെന്നും നൈല വെളിപ്പെടുത്തി. എന്നാൽ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ ജയസൂര്യ സെറ്റിൽ ഉണ്ടായിരുന്നില്ല. പരിചയമില്ലാത്ത അന്തരീക്ഷത്തിൽ, താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആ ദിവസങ്ങളിൽ പരമാവധി ശ്രമിച്ചിരുന്നതായും നടി കൂട്ടിച്ചേർത്തു.

നൈലയുടെ വാക്കുകൾ

ദുബായിൽ യുദ്ധം നടന്ന കാലത്ത് എന്നെ വിളിച്ച് ‘നീ ഓക്കെ അല്ലേ’ എന്നു ചോദിക്കുന്ന സിനിമാ ഇൻഡസ്ട്രിയിൽനിന്നുള്ള ഒരേയൊരാൾ ജയസൂര്യയാണ്. എപ്പോൾ കാണുമ്പോഴും ‘നമുക്കൊരു സിനിമ ചെയ്യണ്ടേ’ എന്നൊക്കെ ചോദിക്കും. പക്ഷേ അതൊരിക്കലും നടന്നില്ല. ഒടുക്കം ഈ സിനിമ വന്നപ്പോൾ ഞാൻ അദ്ദേഹത്തിനു മെസേജ് അയച്ചു, ‘അവസാനം നമ്മൾ ഒന്നിച്ചു’ എന്ന്. മായന്റെ സെറ്റിൽ എനിക്കറിയുന്ന ഒരാൾ ജയസൂര്യയായിരുന്നു. ആദ്യ ദിവസങ്ങളിൽ ജയസൂര്യ ഉണ്ടായിരുന്നില്ല. അന്നൊക്കെ ഞാൻ കോൺഫിഡന്റാണെന്നു കാണിക്കാൻ പരമാവധി ശ്രമിച്ചു. അദ്ദേഹത്തോടൊപ്പം ഒന്നിക്കാനായതിൽ ഞാൻ വളരെ ഹാപ്പിയാണ്.