നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ നമ്പി ഇഫക്ട്’. മാധവന് നമ്പി നാരായണനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. നമ്പി നാരായണന്റെ ലുക്ക് ലഭിക്കുന്നതിനായി മണിക്കൂറുകള്‍ നീണ്ട മേക്കപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മാധവന് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്പി നാരായണന്റെ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നതെന്നാണ് മാധവന് പറയുന്നത്.
ആനന്ദ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സഹസംവിധായകന് കൂടിയാണ് മാധവന്. നമ്പി നാരായണന് രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.